പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റ് സംസ്ഥാനത്തെ ആദ്യത്തെ കറന്‍സിരഹിത കളക്ടറേറ്റ് ആയി മാറി. ഒരു സ്ഥലത്തെ പത്തു വ്യാപാരികളും നാല്‍പ്പത് ഉപയോക്താക്കളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ അവിടം കാഷ്ലെസ് ആയി പ്രഖ്യാപിക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശldlfvd]Jz ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കളക്ടറേറ്റിലെ അന്‍പതിലധികം ജീവനക്കാരാണ് കറന്‍സി രഹിത ഇടപാടിലേക്ക് ചുവട് വച്ചത്. ഇതിനായി രണ്ടു ദിവസത്തെ പരിശീലനവും ഇവര്‍ക്ക് നല്കി.
ജില്ലാ ഭരണകൂടവും ഐ.ടി മിഷനും സംയുക്തമായാണ് ഇതിനുള്ള പദ്ധതി നടപ്പാക്കിയത്. ജില്ലാ ലീഡ് ബാങ്കിന്റെ സഹകരണവും ലഭിച്ചു.
”ഇന്നലെ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജീവനക്കാര്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇ വാലറ്റ് ഡൗണ്‍ലോഡ് ചെയ്തു. പരസ്പരം പണം അയച്ച് ജീവനക്കാര്‍ കറന്‍സി രഹിത സംവിധാനത്തിന് തുടക്കം കുറിച്ചു. അവര്‍ക്കൊപ്പം ഞാനും കാഷ്ലെസ് സംവിധാനത്തിന്റെ ഭാഗമായി. ടൗണിലുള്ള വ്യാപാരികളും ഇതില്‍ പങ്കാളികളായി.”-ജില്ല കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
[fb_pe url=”https://www.facebook.com/dc.pathanamthitta/posts/1367433946631532″ bottom=”30″]
Discussion about this post