തിരുവനന്തപുരം : മന്ത്രിമാര്‍ക്കെതിരെ നാഥനില്ലാത്ത അഴിമതിയാരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴ വാങ്ങിയെന്നാരോപിച്ചു കൊണ്ട് ഇന്നലെ പുറത്തു വിട്ട ശബ്ദരേഖയില്‍ മന്ത്രിമാര്‍ ആരും തന്നെ സംസാരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം കഴമ്പില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.പരിഗണനാര്‍ഹമായ ഒന്നും തന്നെ ആരോപണത്തില്‍ ഇല്ല.ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കണം. കെ.എം മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കൊള്ളരുതായ്മ കൊണ്ട് മാണിയുടെ മുഖം വികൃതമായിരിക്കുകയാണെന്നും ,മാണി ബജറ്റ് അവതരിപ്പിച്ചാല്‍ സഭയിലാകെ ബഹളമാകുമെന്നും വി.എസ് പറഞ്ഞു .മാണി സഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി. എന്നാല്‍ തനിക്ക് അമ്പത് വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ടെന്നും ബജറ്റ് അവതരിപ്പിക്കുമെന്നും മാണി പറഞ്ഞു.തുടര്‍ന്ന് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ നിര്‍ത്തി വെച്ചു.
Discussion about this post