ഷാര്‍ജ: മലയാളി വ്യവസായിയെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ മെയ്സലൂണ്‍ ഭാഗത്തുള്ള വ്യാപാര സ്ഥാപനത്തിനു പുറത്തായാണ് വ്യാപാരിയായ മുഹമ്മദ് അലിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തുള്ള കടക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പിന്നീട് പൊലീസിനു വിവരം അറിയിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള സി,സി,ടി,വി ദൃശ്യങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അലിയുടെ കടയില്‍ സി.സി.ടി.വി ഇല്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് പറഞ്ഞു.
മെയ്സലൂണില്‍ 30 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ് അലി. അലിക്ക് കൊല്ലാന്‍ മാത്രമുള്ള ശത്രുക്കള്‍ ഇല്ലെന്നാണ് തങ്ങളുടെ അറിവെന്നും മോഷണശ്രമമാകാം കൊലപാതകത്തിനു കാരണമായതെന്നുമാണ് സമീപത്തുള്ള വ്യാപാരികള്‍ നല്കിയ വിവരം. പൊലീസ് നടപടികള്‍ അവസാനിച്ചതിനു ശേഷം മൃതശരീരം നാട്ടലേക്ക് അയക്കും.
Discussion about this post