ഏഡന്‍: യെമനിലെ അല്‍ക്വയ്ദ നേതാവ് ജലാല്‍ അല്‍-സെയ്ദും അദേഹത്തിന്റെ ഗാര്‍ഡും യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അല്‍-ബെയ്ദ പ്രവിശ്യയിലെ സ്വോമയിലാണ് സംഭവം. സെയ്ദും ഗാര്‍ഡും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.
അല്‍ക്വയ്ദയെ ലക്ഷ്യവച്ച് യെമനില്‍ യുഎസ് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇതുവരെ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുഎസ് മാത്രമാണ് ഭീകരര്‍ക്കെതിരേ യെമനില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്.
Discussion about this post