ഡല്‍ഹി: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി പുനസംഘടിപ്പിച്ചു.കേരളത്തില്‍ നിന്നുള്ള മൂന്ന്
പ്രമുഖ നേതാക്കളെ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ്
ഒ രാജഗോപാല്‍, പി.കെ കൃഷണ്ദാസ്, ശോഭ സുരേന്ദ്രന് എന്നിവര്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ അംഗങ്ങളാണ്.
അല്‍ഫോന്‍സ് കണ്ണന്താനം ദേശീയ നിര്‍വ്വാഹക സമിതിയില്‍ പ്രത്യേകം ക്ഷണിതാവായിരിക്കും.
സി.കെ പത്മനാഭാന്‍,അഡ്വ. ശ്രീധരന്‍പിള്ള, ജോര്‍ജ്ജ് കുര്യന് എന്നിവരാണ് നേരത്തെ ദേശീയ നിര്‍വ്വാഹകസമിതിയില്‍ ഉണ്ടായിരുന്നവര്‍. ഇവര്‍ക്ക് പകരമായാണ്
ശോഭാ സുരേന്ദ്രന് ഉള്‍പ്പടെ മൂന്ന് പേരെ പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുന:സംഘടിപ്പിച്ച 111 അംഗ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു, മന്ത്രിമാരായ റാവു ഇന്ദ്രജിത് സിങ്, ജനറല്‍ വി.കെ സിങ് എന്നിവരെ ഉള്‍പ്പെടുത്തി. സമിതിയില്‍ 40 പേര് പ്രത്യേക ക്ഷണിതാക്കളും 27 പേര് സ്ഥിരം അംഗങ്ങളുമാണ്.
ബി.ജെ.പി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കശ്മീരില്‍ നിന്നടക്കമുള്ള രണ്ട് ഉപ മുഖ്യമന്ത്രിമാര്‍, 24 മുന്‍ മുഖ്യമന്ത്രിമാര്‍, മൂന്ന് മുന്‍ ഉപ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ദേശീയ നിര്‍വാഹക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി,നജ്മ ഹെബ്ദുള്ള എന്നിവര്‍ നിര്‍വ്വാഹക സമിതിയില്‍ ഇല്ല.
Discussion about this post