പ്രശസ്ത പിന്നണി ഗായകന്‍ എംജി ശ്രീകുമാറും സിനിമയില്‍ അഭിനയിക്കുന്നു. സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്ന പുതിയ സിനിമയായ എന്റെ സത്യന്വേഷണ പരീക്ഷകള്‍ എന്ന സിനിമയിലാണ് വ്യത്യസ്ത മേക്ക്ഓവറില്‍ഡ എംജി ശ്രീകുമാര്‍ അഭിനയിക്കുന്നത്. താടിയും മുടിയും കാഷായവുമൊക്കെയുള്ള സന്യാസിയുടെ വേഷത്തിലാണ് ശ്രീകുമാര്‍ എത്തുന്നത്.
കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണനാണ്. റഹ്മാന്‍,ശങ്കര്‍ രാമകൃഷ്ണന്‍,അപര്‍ണാ ഗോപിനാഥ്,മൈഥിലി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു പോള്‍ ബത്തേരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മേരിമാതാ സിനിമയുടെ ബാനറില്‍ അനില്‍ മാത്യുവാണ് നിര്‍മ്മാണം. കാവാലം നാരായണപ്പണിക്കരുടെ വരികള്‍ക്ക് എം.ജി ശ്രീകുമാറാണ് സംഗീതസംവിധാനം
Discussion about this post