തൃശൂര്‍: എംടി മോദിയുടെ ശത്രുവോ മിത്രമോ അല്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. എംടി പറഞ്ഞതു അനുകൂലമാണെന്നു ചിലരും എതിരാണെന്നു മറ്റു ചിലരും പറയുന്നത് പൊള്ളത്തരം ആണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ‘
എംടി മോദിയുടെ ശത്രുവോ മിത്രമോ അല്ല. അതാതു കാലത്തെ പ്രതിസന്ധികളെ തന്റെ രചനകളിലൂടെ അദ്ദേഹം എന്നും വിലയിരുത്തിയിട്ടുണ്ട്. എംടി പറയുന്നതു മനസിലാക്കാനുള്ള കഴിവാണ് രാഷ്ട്രീയ നേതൃത്വത്തിനുണ്ടാകേണ്ടത്. അതുണ്ടായാല്‍ എംടി പറഞ്ഞതു അനുകൂലമാണെന്നു ചിലരും എതിരാണെന്നു മറ്റു ചിലരും പറയുന്നതിന്റെ പൊള്ളത്തരം മനസിലാകും.’
എം.ടി. വാസുദേവന്‍ നായരുടെ തല രാഷ്ട്രീയക്കാര്‍ക്കു പന്തുതട്ടാന്‍ ഉള്ളതല്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.. മലയാളത്തിലെ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനാണ് എംടി. ബഹുമാനം മാത്രമാണ് അദ്ദേഹത്തിനു നല്‍കിയിട്ടുള്ളത്. എങ്ങോട്ടും ചായ്‌വില്ലാതെ ജീവിച്ചതുകൊണ്ടാണ് എംടിയെ കേരളം ഇങ്ങനെ ആദരിക്കുന്നത്. സ്വന്തം സൃഷ്ടികളില്‍ കമ്യുണിസത്തെയും ഹിന്ദുത്വത്തെയും അദ്ദേഹം തിരുത്തിയിട്ടും അനുകൂലിച്ചിട്ടുമുണ്ട്. അതു മനസിലാകണമെങ്കില്‍ അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post