ഡല്‍ഹി: മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. ഇതു സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി ശക്തമായി നടപ്പാക്കും. മുസ്ലിം ലീഗിന്റെ പേരിന് വിധിയെത്തുടര്‍ന്ന് പ്രശ്നങ്ങളില്ല. ജാതി, മതം, വംശം, ഭാഷ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു.
Discussion about this post