മോദി വിമര്‍ശനവുമായി ഇടതുപക്ഷത്തിന്റെ കയ്യടി വാങ്ങിയിരുന്ന സംവിധായകന്‍ കമലിന് ചലച്ചിത്ര രംഗത്ത് നിന്ന് തന്നെ തിരിച്ചടി. മോദി വിമര്‍ശനത്തിന്റെ പേരില്‍ കമല്‍ സംവിധാനം ചെയ്യുന്ന മാധവികുട്ടിയുടെ ജീവിതത്തെ അസ്പദമാക്കിയുള്ള സിനിമയില്‍ അഭിനയിക്കാനില്ല എന്ന് പ്രമുഖ ബോളിവുഡ് താരം വിദ്യാബാലന്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. വിദ്യാ ബാലന്‍ ആമി എന്ന കമല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നോട്ട് നിരോധനത്തിനെ പരസ്യമായി പിന്തുണച്ച വിദ്യാബാലനെ കമലിന്റെ രാഷ്ട്രീയ നിലപാടുകളാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയെ നാസിയെന്നും ഫാസിസ്റ്റെന്നും കളിയാക്കി കമല്‍ രംഗത്ത് വന്നിരുന്നു. തനിക്കെതിരെയുള്ള എതിര്‍പ്പുകള്‍ താന്‍ മുസ്ലീമായതിനാല്‍ എന്ന മതപരമായി പ്രസ്താവനയും കമല്‍ നടത്തി. ഇത്തരമൊരു അസഹിഷ്ണുത നിലപാടുകളുമായി മുന്നോട്ട് പോകുന്ന സംവിധായകനുമായി സഹകരിക്കുന്നത് തന്റെ കരിയറിന് ഗുണകരമാവില്ല എന്നാണ് വിദ്യാബാലന്‍ കരുതുന്നത്. മാധവികുട്ടിയോട് ജീവിതത്തോട് എത്രത്തോളം സത്സന്ധത പുലര്‍ത്താന്‍ കമലിനെ പോലുള്ള ഒരാള്‍ക്ക് കഴിയും എന്ന സംശയവും പല കേന്ദ്രങ്ങളും ഉന്നയിച്ചിരുന്നു.
പാലക്കാട് ജനിച്ച മലയാളി കൂടിയായ വിദ്യാ ബാലന്റെ തീരുമാനം കമലിന്റെ മോദി വിരുദ്ധ നിലപാടിനെ നേരെ ഉയരുന്ന ശക്തമായ വെല്ലുവിളിയാണ്. പാലക്കാട് പുത്തൂര്‍ പൂതം കുറിശ്ശിയിലെ അയ്യര്‍ കുടുംബാംഗമാണ് വിദ്യാബാലന്‍.
മോദിയെ വിമര്‍ശിച്ച സംവിധായകനൊപ്പം ഇല്ലെന്ന് നടി ഉറപ്പിച്ച് പറഞ്ഞതോടെ ആമിയുടെ ചിത്രീകരണം മുടങ്ങിയെന്നാണ് വാര്‍ത്തകള്‍. അനുനയത്തിന് ശ്രമിച്ചെങ്കിലും അഭിനയിക്കാനില്ലെന്ന് നടി വ്യക്തമാക്കി. ഇതോടെ പുതിയ നടിയെ തേടുകയാണ് കമല്‍ എന്നാണ് സൂചന.
Discussion about this post