മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം നാളെ നടക്കും. സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എംഎസ്‌കെ പ്രസാദിന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുക്കുക. ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും, സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സുപ്രീംകോടതി പുറത്താക്കിയ സാഹചര്യത്തില്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയാണ് സെലക്ഷന്‍ കമ്മിറ്റി യോഗം വിളിച്ചത്.
ലോധ സമിതി നിര്‍ദേശിച്ച മാനദണ്ഡപ്രകാരം സെലക്ഷന്‍ കമ്മിറ്റിയിലെ രണ്ടംഗങ്ങളും അയോഗ്യതയുടെ പരിധിയില്‍ വരും. ഈ സാഹചര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചേരുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത തേടി രാഹുല്‍ ജോഹ്രി ബുധനാഴ്ച ലോധ സമിതിയിക്ക് കത്തയച്ചിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് ഇത്തവണ സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് ടീമിനെ തെരഞ്ഞെടുക്കാന്‍ ലോധ സമിതി രാഹുല്‍ ജോഹ്രിയോട് നിര്‍ദേശിക്കുകയായിരുന്നു. ബിസിസിഐയ്ക്ക് സെക്രട്ടറിയും പ്രസിഡന്റും ഇല്ലാത്ത സാഹചര്യത്തില്‍ രാഹുല്‍ ജോഹ്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ കമ്മിറ്റി ചേരാനും ലോധ സമിതി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുമെന്നും, തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വാര്‍ത്താസമ്മേളനം നടത്തി ടീമിനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മഹേന്ദ്രസിംഗ് ധോണി നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ വിരാട് കോഹ്‌ലിയെ ഏകദിന, ട്വന്റി20 നായകനായി തെരഞ്ഞെടുത്തേക്കും. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 എന്നിങ്ങനെ മൂന്നു ഫോര്‍മാറ്റിലും കോഹ്‌ലി നായകനാകും. നായകസ്ഥാനം ഒഴിഞ്ഞ ധോണി കളിക്കാരനായി ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് സൂചന. ഈ മാസം 10, 12 തീയതികളില്‍ ഇന്ത്യ എയ്‌ക്കെതിരായ പരിശീലന മല്‍സരത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഏകദിന മല്‍സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ജനുവരി 15 ന് പൂനെയിലാണ് ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനം. ജനുവരി 19 ന് കട്ടക്ക്, 22-ന് കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മറ്റ് ഏകദിന മല്‍സരങ്ങള്‍. മൂന്ന് ട്വന്റി20 മല്‍സരങ്ങളും ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കും.
Discussion about this post