മുംബൈ: ദുബായില്‍ നിന്നും മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനില്‍ നിന്നും 4.9 കിലോഗ്രാം സ്വര്‍ണ ബിസ്ക്കറ്റ് പിടികൂടി. 1.29 കോടി രൂപ വിലമതിക്കുന്ന 42 സ്വര്‍ണ ബിസ്ക്കറ്റാണ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്. കബദ്ഷ മുഹമ്മദ് ഫവാസ് എന്ന 26കാരനില്‍ നിന്നാണ് ഇവ പിടികൂടിയത്.
ഈ ആഴ്ച ആദ്യം ശ്രീലങ്കയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 2.30 കോടി രൂപ വിലമതിക്കുന്ന 8.3 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കാറില്‍ കൊണ്ടുവന്ന സ്വര്‍ണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മുജിബൂര്‍ റഹ്മാന് എന്നയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
Discussion about this post