കൈരളി ടിവിയില്‍ സെല്‍ഫിയെന്ന ടോക് ഷോയില്‍ നിന്ന് വിട പറയുന്നതായി പ്രശസ്ത ഡബ്ബിങ് താരവും നടിയും അവതാരകയുമായ ഭാഗ്യലക്ഷ്മി. വ്യക്തിപരമായ കാരണങ്ങളാല്‍ ഷോയില്‍ നിന്നു പിന്മാറുകയാണെന്നാണു ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. സ്വന്തം താല്‍പ്പര്യപ്രകാരമാണ് ഇത്തരം ഒരു പരിപാടിക്കു തുടക്കം കുറിച്ചത്. എന്നിട്ടും ഇപ്പോള്‍ പിന്മാറുന്നതു വിശദീകരിക്കാനാവാത്ത കാരണം കൊണ്ടാണെന്നു ഭാഗ്യലക്ഷ്മി പറയുന്നു. സെല്‍ഫിയെന്ന ടോക്ക് ഷോയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണു ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയെ സംഭവം വെളിപ്പെടുത്താന്‍ സഹായിച്ചത് ഭാഗ്യലക്ഷ്മിയായിരുന്നു. ഈ വിവാദം സിപിഎമ്മിന്റെ പ്രതിഛായയെ ഏറെ ബാധിച്ചിരുന്നു. ചാനലിന്റെ പല കോണുകളില്‍ നിന്നും ഭാഗ്യലക്ഷ്മിയുടെ ഈ പ്രവര്‍ത്തിക്കെതിരെ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നതായി പറയുന്നു.
പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജയന്തന്‍, ബിനീഷ്, ജനീഷ്, ഷിബു എന്നീ നാലുപേര്‍ ചേര്‍ന്നു തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നു ഭാഗ്യലക്ഷ്മി വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആരോപിച്ചു. പരാതി ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചെന്നും ചോദ്യം ചെയ്യലിന്റെ പേരില്‍ ഉദ്യോഗസ്ഥന്‍ അപമാനിച്ചു എന്നും യുവതി ആരോപിച്ചിരുന്നു. ഭരണപക്ഷത്തുള്ള സിപിഎമ്മിന് ഇതു വലിയ തിരിച്ചടിയാണു നല്‍കിയത്.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Dear Friends
കൈരളി ചാനലില്‍ ഞാനവതരിപ്പിച്ചിരുന്ന ‘സെല്‍ഫി’ എന്ന ടെലിവിഷന്‍ Talk show ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഇനി മുതല്‍ ഞാന്‍ ചെയ്യുന്നില്ല എന്ന് വിഷമത്തോടുകൂടി അറിയിക്കുന്നു..എന്റെ താല്പര്യ പ്രകാരമാണ് ഇങ്ങനെയൊരു Talk showചെയ്യാന്‍ ബ്രിട്ടാസ് സാറും P O മോഹന്‍ സാറും തയ്യാറായത്..ആ വിശ്വാസം ഞാന്‍ നന്നായിത്തന്നെ നിര്‍വഹിച്ചു എന്ന് കരുതുന്നു..
എന്നിട്ടും എന്ത്‌കൊണ്ട് ഞാനിതില്‍ നിന്ന് സ്വമേധയാ പിന്മാറുന്നു എന്ന് ചോദിച്ചാല്‍…
അതങ്ങനെയാണ്…ചില കാരണങ്ങള്‍ വിശദീകരിക്കാനാവില്ല.. ‘സെല്‍ഫി’ എന്ന എന്റെ പരിപാടി കാണുകയും വിജയിപ്പിക്കുകയും അതിലൂടെ എന്നെ സ്‌നേഹിക്കുകയും വിമര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ തരികയും ചെയ്തവര്‍ക്ക് വേണ്ടിയാണ് ഞാനിതെഴുതുന്നത്..
വെറുമൊരു Talk show, അല്ലെങ്കില്‍ വരുമാനം എന്നതിലുപരി ഒരു സാമൂഹിക പ്രതിബദ്ധതയായിരുന്നു എനിക്കീ പരിപാടി. നിരവധി വിഷയങ്ങളെക്കുറിച്ച് പഠിക്കാനും അതുവഴി പലരേയും സഹായിക്കാനും ‘Selfie’ യിലൂടെ എനിക്ക് സാധിച്ചു..അതിന് എന്നെ സഹായിച്ച നിരവധി പേരുണ്ട്.
പ്രത്യേകിച്ച് ചാനല്‍ MD John Brittas,
PO Mohan,Santhosh palee,എന്റെ ദേഷ്യവും വാശിയും സഹിച്ച് ഒരു അനിയത്തിക്കുട്ടിയെപ്പോലെ എന്നോടൊപ്പം നിന്ന അമ്മു എന്ന് ഞാന്‍ വിളിക്കുന്ന സെല്‍ഫിയുടെ ആദ്യത്തെ producer അമൃതയും പിന്നീട് producer ആയ നയനയും ..Camera, light, sound,Technical crews..
എല്ലാവര്‍ക്കും എന്റെ നന്ദി..
[fb_pe url=”https://www.facebook.com/bhagya.lakshmi.92560/posts/1421733971173070?pnref=story” bottom=”30″]
Discussion about this post