മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം.എസ്.ധോണി രാജിവച്ച ഒഴിവില്‍ വിരാട് കോഹ്ലിയെ ഇരു ടീമിന്റെയും ക്യാപ്റ്റനായി തെരഞ്ഞെടുത്തു. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായകനാണ് കോഹ്ലി.
രഞ്ജിയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുവരാജ് സിംഗ് ദീര്‍ഘകാലത്തിന് ശേഷം ഏകദിന, ട്വന്റി-20 ടീമില്‍ തിരിച്ചെത്തി എന്നതാണ് മറ്റൊരു പ്രത്യേകത.
ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി. ചീഫ് സെലക്ടര്‍ എം.എസ്.കെ.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ടീമിനെ തെരഞ്ഞെടുത്തത്.
Discussion about this post