കോട്ടയം: ജേക്കബ് തോമസിന്റെ പക്കലുള്ളത് സിപിഎമ്മിന്റെ ചുവപ്പ് കാര്‍ഡെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കൈയ്യിലുള്ള സിപിഎമ്മിന്റെ ചുവപ്പ് കാര്‍ഡാണെന്നും ഇതുവരെ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. വന്‍ പ്രതീക്ഷകളുമായാണ് അദ്ദേഹം വന്നതെങ്കിലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ മനുഷ്യന്റെ കയ്യില്‍ ഇപ്പോള്‍ ചുകപ്പു കാര്‍ഡ് മാത്രമേയുള്ളൂ. അത് പക്ഷെ സി. പി എം ആപ്പീസില് നിന്ന് കൊടുത്ത കാര്‍ഡാണെന്ന് മാത്രം. ഇനിയെങ്കിലും രാജിവെച്ച് വേറെ വല്ല പണിക്കും പോകുന്നതാണ് ഇദ്ദേഹത്തിന് നല്ലത്. അഴിമതിക്കേസുകളിലൊന്നിലും ഒരു ചുക്കും ചെയ്യാന്‍ ഈ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രസംഗം ഒക്കെ കേട്ടപ്പോള്‍ ഇദ്ദേഹം എന്തെങ്കിലും ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. വെറും തട്ടിപ്പ്. ഉമ്മന്‍ ചാണ്ടി, കെ. ബാബു, എ. പി അനില്‍കുമാര്‍, കെ. എം മാണി, രമേശ് ചെന്നിത്തല എന്നിവര്‍ പ്രതികളായ മുഴുവന്‍ കേസ്സുകളും പൂര്‍ണ്ണമായും നിലച്ചു. ഇ. പി ജയരാജന്, മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ കേസ്സില്‍ കോടതി ശാസിച്ചതുകൊണ്ടുമാത്രം ഒരു ഐവാഷ് നടത്തി. ടി. ഒ. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം എട്ടുമാസമായി ചുകപ്പു നാടയില്‍. തച്ചങ്കരിയുടെ കാര്യവും തഥൈവ. ക്വാറി മാഫിയകളും സര്‍ക്കാര്‍ ഭൂമി കയ്യേറിയവരും സുഖമായി വിലസുന്നു. ഇദ്ദേഹം സി. പി. എമ്മിന്രെ വെറും ചട്ടുകമായി മാറിക്കഴിഞ്ഞു.
[fb_pe url=”https://www.facebook.com/KSurendranOfficial/posts/1232313030186664:0″ bottom=”30″]
Discussion about this post