കശ്മീര്‍: അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചു പാക്കിസ്ഥാനിലെത്തിയ ഇന്ത്യക്കാരനെ പാക് സൈന്യം വ്യാഴാഴ്ച ഇന്ത്യക്കു കൈമാറി. കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള അതിര്‍ത്തി ലംഘിച്ചു പാക്കിസ്ഥാനിലെത്തിയ ജാവേദ് ഇക്ബാലിനെയാണു പാക്കിസ്ഥാന് ഇന്ത്യക്കു കൈമാറിയത്.
2015 മേയ് മൂന്നിനാണു ഇക്ബാല്‍ പാക്കിസ്ഥാന് സേനയുടെ പിടിലായത്. ഇന്ത്യന്‍ സേനയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണു ഇക്ബാലിനെ മോചിപ്പിക്കുവാന്‍ സാധിച്ചത്.
Discussion about this post