മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ടി.വി ഷോയായ ക്വോണ്ടിക്കോയുടെ സെറ്റില്‍ വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാല്‍തെന്നുകയും തലയിടിച്ച് വീഴുകയുമായിരുന്നു പ്രിയങ്ക. തുടര്‍ന്ന് തലകറക്കം അനുഭവപ്പെട്ട പ്രിയങ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം. വാരാന്ത്യന് ശേഷം പ്രിയങ്ക ജോലി പുനരാരംഭിക്കുമെന്ന് അവരുടെ പ്രതിനിധി അറിയിച്ചിട്ടുണ്ട്.
Discussion about this post