തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഇന്റലിജന്‍സ് എഡിജിപിയായ ആര്. ശ്രീലേഖയെ മാറ്റി ജയില്‍ മേധാവിയാക്കി നിയമിച്ചു. ശ്രീലേഖയ്ക്കു പകരം ബി.എസ്. മുഹമ്മദ് യാസിനെയാണ് ഇന്റലിജന്‍സ് എഡിജിപിയായി നിയമിച്ചിരിക്കുന്നത്. ടോമിന് തച്ചങ്കരിയെ കോസ്റ്റല്‍ പൊലീസ് എഡിജിപിയാക്കിയും നിയമിച്ചു. എഡിജിപി പദ്മകുമാറിനെ കേരള പോലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.
നിതിന്‍ അഗര്‍വാള്‍ ക്രൈംബ്രാഞ്ച് മേധാവിയായും പി.വിജയനെ എറണാകുളം റേഞ്ച് ഐജിയായും രാകേഷ് ദിവാനെ ഉത്തരമേഖല എഡിജിപിയായും നിയമിച്ചു. ഹിപാല് യാദവും ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐജിമാരാകും.
Discussion about this post