കണ്ണൂര്‍: കലോത്സവം ഒരു ദിവസം പിന്നിടുമ്പോള്‍ ഇത്തവണയും അപ്പീല്‍ പ്രവാഹം തുടരുന്നു. ആദ്യദിനം തന്നെ 335 അപ്പീലുകളാണ് പ്രോഗ്രാം കമ്മിറ്റി ഓഫിസില്‍ എത്തിയത്. രാത്രി വൈകിയും കോടതിവിധിയുമായി കുട്ടികള്‍ എത്തുന്നുണ്ട്.
ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ ജില്ലാതലത്തില്‍ നിന്ന് യോഗ്യതനേടിയ 14 പേരും അപ്പീല്‍ വഴി എത്തിയ 16 പേരും ചേര്‍ന്ന് ആകെ 30 പേരാണ് മത്സരിക്കാന്‍ എത്തിയത്. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ അപ്പീല്‍ എത്തിയത്.
Discussion about this post