സനാ: യെമനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ടയിസില്‍ സൗദി സേന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. യുദ്ധകപ്പലില്‍ നിന്നാണു സേന ടയിസിലേക്കു റോക്കറ്റ് വര്‍ഷിച്ചത്.
പിന്നീട് സാഡയുടെ വടക്കുകിഴക്കന്‍ ജില്ലയായ ഹൈഡാനിലെ മാര്‍ക്കറ്റില്‍ സൗദി സേന നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് നിരവധി തവണയാണു സേന വ്യോമാക്രമണങ്ങള്‍ നടത്തിയത്.
Discussion about this post