കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവില്‍നിന്നും 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ദുബായില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് കോഴിക്കോട് നരിക്കുനി സ്വദേശി റിയാസില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
രണ്ടേ മുക്കാല്‍ കിലോയുള്ള സ്വര്‍ണം മിക്സിയില്‍ ഒളിപ്പിച്ച് കടത്തിയ നിലയിലായിരുന്നു. കോഴിക്കോട് നിന്നെത്തിയ ഡി.ആര്.ഐ സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
Discussion about this post