തിരുവനന്തപുരം: എഡിജിപി ആര്. ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കേ നിയമനങ്ങളില്‍ ഉള്‍പ്പെടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
ഗതാഗത കമ്മീഷണറായിരിക്കെ ആര്. ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതികളും നടത്തിയെന്ന പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്.
Discussion about this post