വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസിദ്ധമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒബാമ കെയര്‍ മരവിപ്പിച്ച് പുതിയ പ്രസിഡന്റിന്റെ ആദ്യ ഉത്തരവ്. രണ്ട് കോടി ജനങ്ങള്‍ക്ക് ഗുണഫലം അനുഭവിക്കുന്ന പദ്ധതിയാണ് നിലയ്ക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പിട്ടത്. ജനങ്ങളുടെ ആരോഗ്യ ക്ഷേമത്തിനായി ഒബാമ ആരംഭിച്ച ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നത് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
പുതിയ ഉത്തരവിലോടെ ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതോടെ ആരോഗ്യ മേഖല തുടര്‍നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഒബാമ കെയറിന് പകരം പുതിയ പദ്ധതിയെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും പുതിയ ഉത്തരവില്‍ ഇത് സംബന്ധിച്ച് സൂചനകളില്ല. ബദല്‍ മാര്‍ഗങ്ങളും പറയുന്നില്ല. ജെയിംസ് മാറ്റിസ്, ജോണ്‍ കെല്ലി എന്നിരെ പ്രതിരോധ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിമാരാക്കി കൊണ്ടുള്ള ഫയലിലും ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്.
അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാവാത്ത പ്രതിഷേധമാണ് 45-ാം പ്രസിഡന്റായുള്ള ട്രംപിന്റെ സ്ഥാനാരോഹണ സമയത്ത് രാജ്യത്തുണ്ടായത്. രണ്ട് ലക്ഷത്തിലധികം പേരാണ് വാഷിംഗ്ടണ്‍ തെരുവില്‍ പ്രതിഷേധവുമായെത്തിയത്. എന്നാല്‍ നിലപാടില്‍ തരിമ്പും മാറ്റിമില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു അധികാരമേറ്റെടുത്ത ട്രംപിന്റെ പ്രസംഗം. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 10.30 നായിരുന്നു അമേരിക്കയുടെ 45മത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Discussion about this post