ഡല്‍ഹി: രാജ്യത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിന്റെ മുന്‍നിരയില്‍ യു.എ.ഇ സേനാവിഭാഗം അണിനിരന്നു. യു.എ.ഇയുടെ കര, വ്യോമ, നാവിക സേനയുടെ 179 ഭടന്മാരാണ് പരേഡില്‍ അണി നിരന്നത്. യു.എ.ഇ യുടെ ദേശീയഗാനം ആലപിച്ച് അവരുടെ സൈനിക ബാന്റ് സെറ്റും പരേഡില്‍ ഭടന്മാരെ അനുഗമിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയുടെ രാഷ്ട്രത്തിലെ സൈനികരെ പരേഡില്‍ പങ്കെടുപ്പിക്കുന്ന രീതി കഴിഞ്ഞവര്‍ഷമാണ് ഇന്ത്യ ആരംഭിച്ചത്. അന്ന് ഫ്രാന്‍സില്‍ നിന്നുള്ള സൈനികരാണ് അണിനിരന്നത്. ഈ വര്‍ഷത്തെ അതിഥി അബുദാബി കിരീടാവകാശിയും യു.എ.ഇ യുടെ ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള ആദരസൂചകമായാണ് യു.എ.ഇ സൈന്യവും പരേഡില്‍ അണിനിരന്നത്. രാജ്പഥില്‍ അണിനിരന്ന ആയിരങ്ങള്‍ യു.എ.ഇ സേനയെ കൈയടികളോടെയാണ് വരവേറ്റത്.
പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇന്ത്യയുടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം ഇരുന്നാണ് ശൈഖ് മുഹമ്മദ് പരേഡ് വീക്ഷിച്ചത്. അദ്ദേഹത്തോടൊപ്പം എത്തിയ യു.എ.ഇ മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ഏറെ ആവേശത്തോടെയാണ് പരേഡ് വീക്ഷിച്ചത്.
Discussion about this post