ഡല്‍ഹി: സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്ന വിഷയത്തില്‍ കോണ്‍ഗ്രസിനു അന്ത്യശാസനം നല്കി തിരഞ്ഞെടുപ്പു കമ്മിഷന്. ജൂണ്‍ 30നു മുന്‍പു സംഘടനാ തിരഞ്ഞെടുപ്പു നടത്തണമെന്ന് കമ്മീഷന് കര്‍ശനനിര്‍ദ്ദേശം നല്കി. നിരവധിത്തവണ സമയം നീട്ടിനല്‍കിയതിനാല്‍ ഇനി നല്‍കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. ഒരു വര്‍ഷം കൂടി സമയം അനുവദിക്കണമെന്ന ആവശ്യമാണ് കമ്മിഷന് തള്ളിയത്. എന്തുകൊണ്ടാണു തിരഞ്ഞെടുപ്പു നീളുന്നതെന്നും കമ്മിഷന് ചോദിച്ചു.
സംഘടനാ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2015 സെപ്റ്റംബര്‍ മുതല്‍ രണ്ടു തവണയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ജൂലൈ 15ന് മുന്‍പ് പുതിയ ഭാരവാഹികളുടെ പട്ടിക കമ്മിഷനു കൈമാറണമെന്നാണു നിര്‍ദേശം. ഇതോടെ മാര്‍ച്ച് എട്ടിന് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണമെന്ന ആവശ്യത്തിനു ശക്തിയേറും.
Discussion about this post