തിരുവനന്തപുരം: ലോ അക്കാദമി കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ച്യുതാന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോ അക്കാമിയുടെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണോ എന്ന് പരിശോധിക്കും. റവന്യൂ സെക്രട്ടറിയാവും അന്വേഷണം നടത്തുക. അടിയന്തരിമായി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു മന്ത്രിയുടെ ഉത്തരവ്.
ലോ അക്കാദമി കോളേജിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര പന്തലിലെത്തിയ വി എസ് അച്ച്യുതാനന്ദന്‍ കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമി സര്‍ക്കാരിന്റേതാണെന്ന് വ്യക്തമാക്കിയിരുന്നു.
അന്വേഷണം പ്രഖ്യാപിച്ച വിവരം റവന്യൂവകുപ്പ് വി.എസിനെ അറിയിക്കും. ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു. ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി അധികൃതര്‍ കൈവശം വച്ചിരിക്കുകയാണെന്നും വി.എസ് ആരോപണം ഉന്നയിച്ചിരുന്നു. ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെക്കുറിച്ചും ഭൂമി വിനിയോഗം സംബന്ധിച്ചും അന്വേഷണം വേണമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് നല്‍കിയ കത്തില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ലോ അക്കാദമി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങളും അനധികൃതമാണെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു. പല കെട്ടിടങ്ങളുടെയും രേഖകള്‍ കോര്‍പ്പറേഷന്റെ കൈവശമില്ലെന്നും കോര്‍പ്പറേഷന്‍ നടത്തിയ അദാലത്തില്‍ കണ്ടെത്തിയിരുന്നു.
Discussion about this post