ഷിംല: ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലുള്ള ആര്‍മി കന്റോണ്‍മെന്റിന് സമീപം തീവ്രവാദ സംഘ
നയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പോസ്റ്ററുകളും ചുവരെഴുത്തും പ്രത്യേക്ഷപ്പെട്ടു. ഐഎസ് ഉടന്‍ വരുന്നു’ എന്ന് ഇംഗ്ലീഷ്, ഹിന്ദു, ഉര്‍ദു ഭാഷകളില്‍ എഴുതിയ ചുവരെഴുത്താണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് അറിവായിട്ടില്ല.
സുബതുവിലെ കന്റോണ്‍മെന്റിലെ ചുവരിലാണ് ഐഎസ് അനുകൂല വാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നേപ്പാളിനും സുബതുവിനും ഇടയിലുള്ള മൂന്നിടങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തുമെന്നും പോസ്റ്ററുകളില്‍ ഭീഷണി മുഴക്കുന്നു. പോലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Discussion about this post