കൊല്ലം: തന്നെ ഇനിയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റുമോ എന്ന് ചോദ്യമുയര്‍ത്തി ഡോ.കെ.ജെ യേശുദാസ്. പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ച യേശുദാസിനു കൊല്ലം പൗരാവലി നല്കിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി താന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നമാണ് അത്. ഇനിയെങ്കിലും എന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിക്കൂടെ- യേശുദാസ് ചോദിച്ചു.
കയ്യടികളോടെയാണ് യേശുദാസിന്റെ ഈ ചോദ്യത്തെ സദസ്സ് വരവേറ്റത്. ദൈവത്തിന് രൂപവും ഭാവവും ഇല്ലെന്നും ആ ക്ഷേത്രനടയില്‍ എത്തി ഭഗവാനെ തൊഴുകയെന്നതാണ് തന്റെ സ്വപ്നമെന്നും യേശുദാസ് പറഞ്ഞു.
പത്മവിഭൂഷണ്‍ നേടിയ യേശുദാസിനെ സ്വരലയയുടെ നേതൃത്തില്‍ കലാകേരളവും കൊല്ലം പൗരാവലിയും ആദരിച്ചു. നടി ശാരദ, വയലിനിസ്റ്റ് എല്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ക്കും ചടങ്ങില്‍ പുരസ്കാരം നല്കി. എം.എ ബേബി യേശുദാസിന് ഇടയ്ക്ക സമ്മാനിച്ചു.
Discussion about this post