ഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള റെയില്‍വേ സുരക്ഷയ്ക്കായി അഞ്ചു വര്‍ഷത്തേയ്ക്ക് ഒരു ലക്ഷം കോടി രൂപ കേന്ദ്ര ധനമന്ത്രി ബജറ്റില്‍ നീക്കിവച്ചു. തുടര്‍ക്കഥയാകുന്ന ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണിത്. റെയില്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ മിത്ര കോച്ച് പദ്ധതി തുടങ്ങും. രാജ്യത്തെ 500 സ്റ്റേഷനുകളില്‍ ലിഫ്റ്റ് സൗകര്യമൊരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
പ്രത്യേക റെയില്‍വെ ബജറ്റെന്ന സാമ്പ്രദായിക രീതി അവസാനിപ്പിച്ച ശേഷമുള്ള പ്രഥമ ബജറ്റിലാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി വന്‍തുകയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കും. ഇതിനായി റെയില്‍വേയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റായ ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. മെട്രോ റെയില്‍ നയം നടപ്പാക്കും.
3,500 കിലോമീറ്റര്‍ പുതിയ റെയില്‍പാത കമ്മീഷന് ചെയ്യും. 2019 ഓടെ രാജ്യത്തെ എല്ലാ ട്രെയിന്‍ ബോഗികളിലും ബയോ ടോയ്ലറ്റുകള് സജ്ജീകരിക്കും. 7,000 സ്റ്റേഷനുകള്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. പ്രത്യേക വിനോദ സഞ്ചാര സോണുകള്‍ പ്രഖ്യാപിക്കും. 500 റെയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൗഹൃദ സ്റ്റേഷനുകളാക്കും.
2019-തോടുകൂടി ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാകും. ടിക്കറ്റിങ് സേവനങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post