ബെര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ടുണീഷ്യന്‍ പൗരനായ ഐഎസ് ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രാങ്ക്ഫര്‍ട്ടിലെ നിരവധി സ്ഥലങ്ങളിലും കെട്ടിട സമുച്ചയങ്ങളിലും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ജര്‍മനിയെ ആക്രമിക്കാന്‍ ഭീകരര്‍ക്കുവേണ്ട സഹായങ്ങള്‍ ഇയാള്‍ ചെയ്തു കൊടുത്തെന്നു സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ എവിടെയാണ് ആക്രമണം നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നു വ്യക്തമല്ല.
2015-ല്‍ ടുണീഷ്യയിലെ ബര്‍ഡോ മ്യൂസിയത്തില്‍ നടന്ന ആക്രമണത്തിനു പദ്ധതിയിട്ടതിനും സഹായങ്ങള്‍ നല്‍കിയതിനും ഇയാള്‍ക്കെതിരെ അന്വേഷണം നടന്നു വരുന്നതായും അധികൃതര്‍ അറിയിച്ചു.
Discussion about this post