കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എട്ടംഗ കവര്‍ച്ചാ സംഘം 72 കാരിയായ കന്യാസ്ത്രിയെ കൂട്ടമാനഭംഗം ചെയ്തു. റാണാഘട്ടിലെ കോണ്‍വെന്റില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്യാസ്ത്രീക്ക് ശസ്ത്രക്രിയ നടത്തി.
സംഭവത്തെകുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്റിനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഒരുമണിക്ക് ശേഷമാണ് കവര്‍ച്ചാസംഘം സ്കൂളിനോട് ചേര്‍ന്ന കോണ്‍വെന്റിനുള്ളില്‍ കടന്നത്. മൂന്ന് കന്യാസ്ത്രീകളെ കെട്ടിയിട്ടതിന് ശേഷം പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറിയ കവര്‍ച്ചക്കാര്‍ പണവും സാധനങ്ങളും അപഹരിച്ചു .ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് പേര്‍ചേര്‍ന്ന് വൃദ്ധസന്യാസിനിയെ മാനഭംഗം ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ രോഷാകുലരായ ജനങ്ങള്‍ റോഡ് ഉപരോധിച്ചു.
Discussion about this post