വാഷിംഗ്ടണ്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീത് തള്ളിയതിന് പിന്നാലെ ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാനിലെ 13 വ്യക്തികള്‍ക്കും 12 കമ്പനികള്‍ക്കുമെതിരെ യു.എസ് ട്രഷറി ഡിപ്പാര്ട്മെന്റിന്റൊണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
യു.എ.ഇ, ലെബനാന്, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള സ്ഥാപനങ്ങളും വ്യക്തികളും നടപടികളില്‍ ഉള്‍പ്പെടും.
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെപ്പറ്റി, ഇറാന് തീകൊണ്ട് കളിക്കുകയാണെന്നും ഒബാമ അവരോട് കാണിച്ച അനുഭാവം തന്നില്‍നിന്ന് പ്രതീക്ഷിക്കേണ്ടെന്നും ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, അനുഭവപരിചയമില്ലാത്ത വ്യക്തിയില്‍നിന്നുള്ള ഭീഷണികള്‍ക്ക് കീഴടങ്ങില്ളെന്ന് ഇറാന് തിരിച്ചടിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം യു.എന്‍ രക്ഷാ സമിതി പ്രമേയത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന്റെ തൊട്ടു പിറ്റേന്നാണ് ഉപരോധംം പ്രഖ്യാപിച്ചത്.
Discussion about this post