ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന വിദ്യാര്‍ത്ഥി ആവശ്യത്തെ എതിര്‍ത്ത് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഓരോ കോളേജിനും അതിന്റേതായ നിയന്ത്രണങ്ങളുണ്ടെന്നും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം പ്രിന്‍സിപ്പലിനുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രിന്‍സിപ്പലിനെ പുറത്താക്കിയേ ചോറുണ്ണൂ എന്ന വിദ്യാര്‍ഥികളുടെ നിലപാട് ശരിയല്ലെന്നും ഗണേഷ്കുമാര് പറഞ്ഞു.
അതേസമയം ലോ കോളേജ് തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം വിദ്യാര്‍ത്ഥികളും എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും സമരം ശക്തമായി തുടരുകയാണ്, ലോ അക്കാദമി വിഷയത്തില്‍ കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച്ച നടക്കും. ഉപസമിതി റിപ്പോര്‍ട്ട് ചെയ്യാനാണ് യോഗം. പത്താം തീയതി നിശ്ചയിച്ച യോഗമാണ് സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് നേരത്തെയാക്കിയത്.വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു ഉപസമിതിയുടെ കണ്ടെത്തല്‍.
Discussion about this post