തിരുവനന്തപുരം: കേരളത്തില്‍ അരിവില കുതിച്ചുയരുന്നു. ജയ, പൊന്നി, ബസുമതി, സുലേഖ തുടങ്ങിയ അരികള്‍ക്കാണ് വില കൂടിയത്. ജയ അരിക്ക് ഒരുമാസത്തിനിടെ കൂടിയിരിക്കുന്നത് ഏഴു രൂപയാണ്.
അരി എത്തുന്ന ഇതര സംസ്ഥാനങ്ങളെയും വരള്‍ച്ച ബാധിച്ചത് കൊണ്ട് വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സപ്ലൈകോ തുടങ്ങിയ പൊതുവിതരണ കേന്ദ്രങ്ങളില്‍ വേണ്ടത്ര സ്റ്റോക്ക് എത്തുന്നില്ല എന്നതും പരാതിയുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരള്‍ച്ചമൂലം കൃഷി നാശം സംഭവിച്ചതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് കുറഞ്ഞതാണ് വിലകുതിച്ചുയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
ജയ, പൊന്നി, ബസുമതി, സുലേഖ തുടങ്ങിയ അരികള്‍ക്കാണ് വില കുതിച്ചുയിര്ന്നിരിക്കുന്നത്.
Discussion about this post