ഡല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, പി.കെ കൃഷ്ണദാസ്, വി മുരളീധരന് എന്നിവരാണ് കേന്ദ്ര മന്ത്രിയെ കണ്ടത്.
Discussion about this post