മതാത്മക ജീവിതത്തിനും അപ്പുറത്തുള്ള യാഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് നിരന്തരം സംസാരിക്കുകയുിം ഇടപെടുകയും ചെയ്യുന്ന ആധ്യാത്മിക വ്യക്തിത്വമായ സദ്ഗുരു ജഗ്ഗി വാസുദേവിനെ ആള്‍ദൈവമായി ചിത്രീകരിച്ച് എഴിത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മതനിരപേക്ഷമായ കേരള സാഹിത്യോത്സവത്തില്‍ ആള്‍ദൈവമെന്നത് പോലെ ജഗ്ഗി വാസുദേവ് എന്ന സദ്ഗുരുവിന്റെ സാന്നിധ്യം എന്തിനായിരുന്നു എന്നാണ് അവരുടെ ചോദ്യം. മതനിരപേക്ഷ കവി സച്ചിദാനന്ദനും, കഥാകൃത്ത് സക്കറിയയും സദ്ഗുരുവുമായി വേദി പങ്കിട്ടതിനെയും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദ്യം ചെയ്യുന്നു.
എന്നാല്‍ എന്താണ് ആള്‍ദൈവം എന്നറിയാതെയും സദ്ഗുരുവിനെ കുറിച്ച് മനസ്സിലാക്കാതെയുമാണ് ശാരദക്കുട്ടിയുടെ വാക്കുകളെന്നാണ് വിമര്‍ശകരുടെ വാദം. അധ്യാത്മീകമായ ചിന്തകളെല്ലാം പ്രതിലോമകരമാണോ,
സദ്ഗുരു ജഗ്ഗി വാസുദേവ് എന്ന യോഗാചാര്യന് ആള് ദൈവമാണെന്ന് അദ്ദേഹമോ , അദ്ദേഹത്തിന്റെ അനുയായികളോ , ഡി സി യോ പറയുന്നില്ല , പറഞ്ഞിട്ടുമില്ല. മതങ്ങള്‍ക്ക് അധീതമായി മാനുഷിക മൂല്യങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും ചേര്‍ത്തുപിടിക്കുന്ന അദ്ദേഹത്തെ മൂന്നാം കിട ആള്‍ദൈവം എന്ന പ്രയോഗം നടത്തി അവഹേളിക്കാന്‍ തുനിഞ്ഞതിലെ ചേതോവികാരം എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം. എന്ിങ്ങനെയാണ് ശാരദക്കുട്ടിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത്തരം ഒരു സാഹിത്യ കൂട്ടായ്മയുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഇടയില്‍ അതുകൊണ്ട് ഉണ്ടാകുന്ന ആശയവിനിമയസാധ്യതയെ നിസ്സാരമായി കാണുന്നില്ല. അന്തരീക്ഷത്തില്‍ സാഹിത്യം നിറഞ്ഞു നില്ക്കുന്ന ഒരവസ്ഥ തീര്‍ച്ചയായും ആശാവഹം തന്നെ. അത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കുമ്പോള്‍ സംഘാടകര്‍ അനുഭവിക്കുന്ന നാനാ തരം ബുദ്ധിമുട്ടുകളെ കുറിച്ച് നല്ല ബോധ്യവുമുണ്ട്. കൃത്യമായി അതിന്റെ പരിപാടികള്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചില സംശയങ്ങള്‍ അവശേഷിക്കുന്നു.
1. മതനിരപേക്ഷമായ സാഹിത്യോത്സവം ഉത്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുതിര്‍ന്ന എഴുത്തുകാരനായ സക്കറിയയുടെ ഒപ്പം എന്തിനായിരുന്നു ആള്‍ദൈവമെന്നത് പോലെ ജഗ്ഗി വാസുദേവ് എന്ന സദ്ഗുരുവിന്റെ സാന്നിധ്യം? മതനിരപേക്ഷബോധ്യമുള്ള കവി സച്ചിദാനന്ദനും കഥാകൃത്ത് സക്കറിയയും അവരവരെ തന്നെ റദ്ദാക്കുന്ന ഒരു ചരിത്രമുഹൂര്‍ത്തമായി അത്. പ്രതിലോമാരാഷ്ട്രീയത്തെ മതനിരപേക്ഷ ബോധമുള്ള കോഴിക്കോടന്‍ മണ്ണില്‍ കൊണ്ടുവരിക ഒരു കുറ്റകൃത്യമല്ലേ? അതിലൂടെ ഒളിച്ചു കടത്തിയ ആശയം എന്തെന്ന് ചര്‍ച്ച ചെയ്യപ്പെടണം.
2. R S S പ്രതിനിധാനത്തിന്റെ പേരില്‍ ജയ്പൂര്‍ സാഹിത്യോത്സവം ബഹിഷ്കരിച്ച സഖാവ് എം എ ബേബി ആള്‍ദൈവം തന്നെ നിലവിളക്ക് കൊളുത്തിയ KLFനെ പിന്തുണച്ചത് എന്തുകൊണ്ട് ?വിചിത്രമായി തോന്നി.
3. കേരളത്തില്‍ ഇപ്പോള്‍ പത്രാധിപന്മാര് ഇല്ല എന്ന ഒരു വിലാപം അവിടെ ഉയര്‍ന്നതായി പത്രങ്ങളില്‍ വായിച്ചു. അതും നാം ധാരാളമായി വായിക്കുന്ന മുതിര്‍ന്ന എഴുത്തുകാരില്‍ നിന്ന് തന്നെ. പഴയ പത്രാധിപന്മാരുടെ മാഹാത്മ്യം വര്‍ണ്ണിക്കുന്ന വാഴ്ത്തുപാട്ടുകളാല്‍ ചില സെഷനുകള്‍ നിറഞ്ഞിരുന്നുവത്രേ . ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചവരുടെയൊക്കെ മികച്ച കഥകളും കവിതകളും അഭിമുഖങ്ങളും ഒക്കെ വന്നതും ഞങ്ങളൊക്കെ വായിച്ചതും എം.ടി യും എന്‍ വി യും പത്രാധിപന്മാര് ആയിരുന്നപ്പോളല്ല. പലപ്പോഴും ഇവരൊക്കെ ആഴ്ച്ചപ്പതിപ്പുകളുടെ കവര്‍ സ്റ്റോറി ആയതും പുതിയ പത്രാധിപന്മാരുടെ കാലത്താണ്. എം ടി ക്കും എന്‍ വി കൃഷ്ണവാര്യര്ക്കും ശേഷം പത്രാധിപന്മാരില്ല ലോകത്ത് എന്ന് വിലപിച്ച ‘വൃദ്ധ’മനസ്സുകളോട് സഹതാപം തോന്നുന്നു. ഓരോ കാലത്തിനും വേണ്ടത് ആ കാലത്തിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതും, ആ കാലത്തിന്റെ സാധ്യതകളെ ഉപയോഗിക്കാന്‍ അറിയുന്നതുമായ പത്രാധിപരല്ലേ?
[fb_pe url=”https://www.facebook.com/saradakutty.madhukumar?fref=nf” bottom=”30″]
Discussion about this post