തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും തുടരുന്നതിനിടെ ചേരുന്ന സഭ സമ്മേളനം പ്രക്ഷുബന്ധമാകും. നിയമസഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ എന്ത് നടപടി എടുക്കുമെന്ന് ഇന്ന് അറിയാനാകും. ഇതിന് അനുസരിച്ചായിരിക്കും സമ്മേളനത്തിന്റെ ഇനിയുള്ള ഗതി. സഭ നടപടികള്‍ സംഘര്‍ഷത്തില്‍ തുടരുകയാണെങ്കില്‍ ബജറ്റ് ചര്‍ച്ച നടക്കാനിടയില്ല. സമ്മേളനം ഒരു പക്ഷേ സമ്മേളനം ഇടയ്ക്ക് വച്ച് അവസാനിപ്പിക്കാനുള്ള സാധ്യതയും തള്ളികളയനാവില്ല.
വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ നടന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഉപദ്രവിച്ചത് പ്രതിപക്ഷമെന്നും സ്പീക്കര്‍ എന്‍ ശക്തന് വ്യക്തമാക്കിയിട്ടുണ്ട്. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന കാര്യം ഏറ്റെക്കുറെ ഉറപ്പാണ്.
സര്‍ക്കാര്‍ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നില്ലെങ്കില്‍ ധനമന്ത്രി മാണിയോടുള്ള നിസ്സഹകരണം മാത്രമായി പ്രതിപക്ഷ പ്രതിഷേധം മാറാനിടയുണ്ട്. അങ്ങനെയെങ്കില്‍ ബജറ്റ് ചര്‍ച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയോ സഭ സ്തംഭിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യും.
Discussion about this post