കമല്‍ഹാസന്‍: പനീര്‍സെല്‍വം ഭരണത്തില്‍ തുടരണമെന്ന് തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍. എന്തുകൊണ്ടാണ് പനീര്‍സെല്‍വത്തെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കാതിരുന്നത്. അദ്ദേഹം മികച്ച രീതിയിലാണ് ഭരണം നടത്തിയിരുന്നത്, അദ്ദേഹം തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ജയലളിതയുമായി അടുപ്പമുണ്ടായിരുന്നു എന്നത് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
അദ്ദേഹം തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ സ്ഥാനത്തുനിന്നു പുറത്താക്കാന്‍ പാര്‍ട്ടിക്കു കഴിയും. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് ഒരു ശുഭമായ അന്ത്യമല്ല സംഭവിച്ചിരിക്കുന്നതതെന്നും നടന്‍ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ച ഉലകനായകന്‍, ജനങ്ങളോട് ഇനിയും സഹിഷ്ണുത കാണിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെടരുതെന്നും പറഞ്ഞു. കൂടുതല്‍ ആളുകള്‍ ഒപ്പമുണ്ടെന്ന കാരണം നിരത്തി ശശികല അംഗീകാരം ആവശ്യപ്പെടാന്‍ പാടില്ലെന്നും ഭരണം അറിയില്ലെങ്കില്‍ ഇവിടെ ആയിരിക്കുവാന്‍ അവര്‍ക്ക് അര്‍ഹതയില്ല. ശശികല എന്ന യാഥാര്‍ഥ്യം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post