തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലീസ് കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് സിപിഐയുടെ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ സര്‍ക്കാരിനെതിരെ തിരിയുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് എഐവൈഎഫ്, എഐഎസ്എഫ് സംഘടനകള്‍ ഫെബ്രുവരി 12നു ചേലക്കര സിഐ ഓഫിസിലേക്ക് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
പൊലീസ് കേസ് അട്ടിമറിക്കുന്നതിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്നും ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകളെക്കുറിച്ച് എഫ്‌ഐആറില്‍ പറയാത്തത് ഇതിന്റെ സൂചനയാണെന്നും എഐവൈഎഫ് ആരോപിച്ചു. രക്ഷിതാക്കളും സഹപാഠികളും നല്‍കിയ തെളിവുകളും പരിഗണിച്ചിട്ടില്ല. പൊലീസ് മാനേജ്‌മെന്റിനെ സംരക്ഷിക്കാനാണു ശ്രമിക്കുന്നത്. കുറ്റക്കാരായ ആളുകളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കാന്‍ പോലും തയാറായിട്ടില്ല. പൊലീസിന്റെ ഈ നടപടികളെല്ലാം ദുരൂഹമാണെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.പ്രദീപ്കുമാറും എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബി.ജി.വിഷ്ണുവും പറഞ്ഞു.
Discussion about this post