സിങ്കം 3-യുടെ ലൈവ് സ്ട്രീമിങ് നടത്തി തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ഭീഷണിയായി റിലീസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കുന്ന വ്യാജ സിനിമാ വെബ്സൈറ്റായ തമിഴ്‌റോക്കേഴ്‌സ്. പരസ്യമായി വെല്ലുവിളിച്ചാണ് ഇന്നലെ തീയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ലൈവ് സ്ട്രീമിങ് തമിഴ്‌റോക്കേഴ്‌സ് നടത്തിയത്.
സിങ്കം3 ലൈവ് സ്ട്രീമിങ് നടത്തുമെന്ന് നിര്‍മ്മാതാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതോടെ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രം ഉടന്‍ എത്തുമെന്ന് പറഞ്ഞിരുന്നു. തമിഴ് റോക്കേഴ്‌സിന്റെ ഭീഷണിക്ക് അന്നു തന്നെ നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മറുപടി നല്‍കിയിരുന്നു.
രണ്ട് വര്‍ഷത്തെ തങ്ങളുടെ കഠിനപ്രയത്‌നമാണ് ചിത്രമെന്നും ലൈവ് സ്ട്രീമിംഗ് നടത്തിയാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആറ് മാസത്തിനകം ജയിലിലാകുമെന്നും രാജ പറഞ്ഞു.
എന്നാല്‍ ഭീഷണിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച തമിഴ് റോക്കേഴ്‌സ് ഇന്ന് രാവിലെ 9.50 ഓടു കൂടി സിങ്കം 3 തങ്ങള്‍ ലൈവ് സ്ട്രീമിംഗ് നടത്തുകയായിരുന്നു.
Discussion about this post