ചെന്നൈ: തമിഴ്നാട്ടില്‍ ഒ.പനീര്‍ശെല്‍വത്തിന് പ്രവര്‍ത്തകര്‍ക്കിടയില്‍ പിന്തുണ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടപടി എത്രയും വേഗം വേണമെന്നും തന്നെ സ്ഥാനം ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി ശശികല ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന് കത്തുനല്‍കി. ക്ഷമ പരീക്ഷിക്കരുതെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും കത്തില്‍ ശശികല ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി എത്രയും വേഗത്തില്‍ വേണം. ഒന്നരക്കോടി പ്രവര്‍ത്തകരെ തന്നെ ഏല്‍പ്പിച്ചാണ് അമ്മ പോയതെന്നും അവരെ സംരക്ഷിക്കേണ്ട ചുമതല തനിക്കുണ്ടെന്നും ശശികല കത്തില്‍ പറയുന്നു.
പനീര്‍ശെല്‍വത്തിന്റെ രാജിയോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ആകെ മാറിയിരിക്കുകയാണ്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ നേതാക്കള്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂറുമാറുകയാണ്. ഈ സാഹചര്യത്തിലാണ് ശശികല ഇത്തരമൊരു കത്ത് അയച്ചിരിക്കുന്നത്.
Discussion about this post