ചെന്നൈ: അധികാരവടംവലികള്‍ തുടരുന്നതിനിടെ ശശികല മാറ്റി താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ ഉല്ലസിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയൊ പുറത്ത്. എല്ലാ സുഖസൗകര്യങ്ങളോടും കൂടെ എംഎല്‍എമാരെ വിലക്കെടുത്തിരിക്കുകയാണ് മന്നാര്‍ ഗുഡി മാഫിയ എന്ന ആരോപണം കൊഴുക്കുന്നതിനിടെ ആണ് റിസോരട്ടില് എംഎല്‍എമാര്‍ ആട്ടവും പാട്ടുമായി കഴിയുകയാണെന്ന് വ്യക്തമാക്കുന്ന വീഡിയൊ പ്രചരിക്കുന്നത്. മധുര എംഎല്‍എ രാജന് ചെല്ലപ്പ ഉള്‍പ്പടെയുള്ള ചില എംഎല്‍എമാരാണ് വീഡിയൊവില്‍ ഉള്ളത്.
കൂവത്തൂരിലെ ഗോള്ഡന്ബേ റിസോര്‍ട്ടില്‍ കനത്ത കാവലിലാണ് ശശികല എംഎല്‍എമാരെ സൂക്ഷിച്ചിരിക്കുന്നത്. 119 എംഎല്‍എമാര്‍ ഇപ്പോള്‍ ഇവിടെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.തങ്ങള്‍ തടവിലല്ലെന്ന് എംഎല്‍എമാരില്‍ ചിലര്‍ കോടതിയെ അറിയിച്ചിരുന്നു.
വീഡിയൊ-
https://www.youtube.com/watch?v=Px36z0zgHyw
Discussion about this post