തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ആര് എതിര്‍ത്താലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ കെ.എ.എസിനെതിരെ സമരം തുടരുമ്പോഴാണ് മുഖ്യമന്ത്രി ഉറച്ച നിലപാട് വ്യക്തമാക്കിയത്.
കെ.എ.എസ് നാടിന്റെ ആവശ്യമാണ്. ഈ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്നതല്ല ഇത്. മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ചത് തുടരുക മാത്രമാണ്. കെ.എ.എസ് സര്‍വീസ് മേഖലയ്ക്ക് ഉപദ്രവമുണ്ടാകുന്ന കാര്യമല്ല. ചിലര്‍ക്ക് തെറ്റിദ്ധാരണയുള്ളതുകൊണ്ടാണ് എതിര്‍ക്കുന്നത്. അത് തിരുത്തി സഹകരിക്കാന്‍ തയാറാകണം. കെ.എ.എസിനെ കൂടുതല്‍ ശക്തമായി പിന്തുണക്കുന്ന നടപടികളുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാത്രമല്ല സര്‍ക്കാര്‍ വിവരാവകാശ നിയമത്തിന് എതിരാണെന്ന വാദം ശരിയല്ല. ചിലര്‍ അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ക്ക് വേണ്ടിയാണ് പുകമറ സൃഷ് ടിക്കുന്നതെന്നറിയില്ല. വിവരാവകാശ നിയമത്തെക്കുറിച്ച് ചിലര്‍ ഇല്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും വിവരാവകാശ നിയമത്തില്‍ സി.പി.ഐക്ക് പിണറായി വിജയന് മറുപടി നല്കി.
മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്സൈറ്റിലിടുന്ന ഏക സംസ്ഥാനമാണ് കേരളം. വിവാദം ഒഴിവാക്കാനാണ് ചില കാര്യങ്ങള്‍ക്ക് മറുപടി പറയാതെ മിണ്ടാതിരിക്കുന്നത്. അല്ലാതെ മറുപടി പറയാനുള്ള കഴിവ് തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.
Discussion about this post