കൈരളി ചാനലിനും എംഡി ജോണ്‍ബ്രിട്ടാസിനും എതിരായ പ്രതികരിച്ച റിമ കല്ലിങ്കല്‍ പ്രമുഖ ദേശീയ ദിനപത്രത്തിനെതിരെയും രംഗത്ത്. നടിയെ അക്രമിച്ച സംഭവത്തില്‍ മോശമായ വാര്‍ത്ത നല്കിയ ടൈംസ് ഓഫ് ഇന്ത്യക്കെതിരായാണ് റിമയുടെ വിമര്‍ശനം. മഞ്ഞപത്രത്തില്‍ കാറിതുപ്പുന്നു എന്നാണ് പ്രതികരണം.
‘നടി സഞ്ചരിക്കുന്ന വാഹനത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു’ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഇന്ന് കേരള എഡീഷന് ഒന്നാം പേജില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ നടിയുടെ കാറിന്റെ ബ്രാന്റ്നെയിം കൂടി ചേര്‍ത്താണ് പത്രത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത. ‘മലയാളനടി മുന്ഡ്രൈവറാല് അവരുടെ ഓഡിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു’ എന്ന് വെബ്സൈറ്റിലെ തലക്കെട്ട്.
നേരത്തെ നടിയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സൂചന എന്ന രീതിയില്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്കിയ കൈരളി ചാനലിനെതിരെയും റിമ രംഗത്തെത്തിയിരുന്നു.
Discussion about this post