ഗർഭം ധരിക്കുന്നതും കുഞ്ഞിനെ പ്രസവിച്ച് വളർത്തുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. ഇരട്ടക്കുട്ടികളാണ് ജനിക്കുന്നതെങ്കിൽ ആ സന്തോഷം ഇരട്ടിക്കും. നാഗ്പൂരിൽ സഞ്ജു ഭഗത് എന്ന യുവാവിന്റെ കൂടെ കഴിഞ്ഞ 36 വർഷമായി ഒരു ഇരട്ട സഹോദരനുണ്ടായിരുന്നു. പക്ഷേ ആ സഹോദരനെ സഞ്ജുവിന്റെ അമ്മ പ്രസവിച്ചതല്ല. സ്വന്തം ഇരട്ടയെ സഞ്ജു തന്നെയാണ് വയറ്റിൽ ചുമന്നത്. അതും ഒന്നും രണ്ടും വർഷമല്ല, നീണ്ട 36 വർഷം. നാഗ്പൂർ സ്വദേശിയാണ് സഞ്ജു. നീണ്ട 36 വർഷം പൂർണ ഗർഭിണിയുടേതിന് സമാനമായ വയറുമായിട്ടായിരുന്നു സഞ്ജു ജീവിച്ചത്. ഗർഭിണിയായ പുരുഷൻ എന്നായിരുന്നു കൂട്ടുകാരും ബന്ധുക്കളും അദ്ദേഹത്തെ കളിയാക്കിയിരുന്നത്.
കുഞ്ഞായിരിക്കുമ്പോൾ ആരോഗ്യവാനായിരുന്നെങ്കിലും സമപ്രായക്കാരായ കുട്ടികളിൽ നിന്ന് അൽ്പം കൂടി വലിയ വയറായിരുന്നു സഞ്ജുവിന്റേത്. എന്നാൽ, അന്ന് അത് വീട്ടുകാർ ശ്രദ്ധിച്ചില്ല. ഇരുപത് വയസ്സിനു ശേഷമാണ് സഞ്ജുവിന് തന്റെ വളർന്നു കൊണ്ടിരുന്ന വയർ ഒരു പ്രശ്‌നമായി തുടങ്ങിയത്. എന്നാൽ കുടുംബഭാരം ചുമലിലായതിനാൽ സഞ്ജു ഇതൊന്നും കാര്യമാക്കിയില്ല.
ഒടുവിൽ വീർത്തു വന്ന വയർ കാരണം ശ്വസനം പോലും പ്രശ്‌നമായി. ഇതോടെ അദ്ദേഹം ഡോക്ടറെ സമീപിക്കുുകയായിരുന്നു. 1999 ലായിരുന്നു അത്. സഞ്ജുവിനെ പരിശോധിച്ച മുംബൈയിലെ ഡോക്ടർ അജയ് മേഹ്ത വയറ്റിൽ ട്യൂമർ എന്നായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ ഡോക്ടറെ ഞെട്ടിച്ചു.
സഞ്ജുവിന്റെ വയറ്റിനുള്ളിൽ മറ്റൊരാൾ കൂടിയുണ്ടെന്നായിരുന്നു ആ കണ്ടെത്തൽ. പരിശോധനയിൽ ഉള്ളിലുള്ള മാംസപിണ്ഡത്തിന് അവയവങ്ങൾ പോലും ഉണ്ടെന്ന കണ്ടെത്തി. കൈകാലുകൾ, ജനനേന്ദ്രിയത്തിന്റെ ചില ഭാഗം, മുടിയുടെ ചില ഭാഗം, താടിയെല്ലുകൾ എന്നിവയെല്ലാമുള്ള പാതി വളർച്ചയിലുള്ള മനുഷ്യ കുഞ്ഞിനെയാണ് ഡോ. അശോക് മെഹ്ത സഞ്ജു ഭഗത്തിന്റെ വയറ്റിൽ കണ്ടെത്തിയത്.അതായത് സഞ്ജുവിന്റെ ഇരട്ടസഹോദരനായിരുന്നു അത്.
സഞ്ജുവിന്റെ അവസ്ഥ ”വാനിഷിംഗ് ട്വിൻ സിൻഡ്രോം” ആണെന്നായിരുന്നു ആദ്യം കരുതിയത്. ഗർഭാവസ്ഥയിൽ ഇരട്ടകളിൽ ഒന്ന് മറ്റേ കുഞ്ഞിൻറെ ശരീരത്തോട് ചേരുന്ന അവസ്ഥയാണ് ”വാനിഷിംഗ് ട്വിൻ സിൻഡ്രോം. എന്നാൽ പിന്നീടാണ് ഇത് ഫീറ്റസ് ഇൻ ഫീറ്റു എന്ന അവസ്ഥയാണെന്ന് മനസിലായത്. ഒരു കുഞ്ഞിന്റെ വയറ്റിൽ മറ്റൊരു കുഞ്ഞ് വളരുന്ന അവസ്ഥയാണ് ഫീറ്റസ് ഇൻ ഫീറ്റു. അഞ്ച് ലക്ഷത്തിൽ ഒരാൾക്കു മാത്രം സംഭവിക്കുന്ന അപൂർവ അവസ്ഥയാണിത്.
സഞ്ജുവിന്റെ ജനന ശേഷം അദ്ദേഹത്തിന്റെ ഇരട്ട അയാൾക്കുള്ളിൽ തന്നെ ഒരു പരാന്നഭോജിയെ പോലെ വളരുകയായിരുന്നു. എന്തായാലും ശസ്ത്രക്രിയയിലൂടെ ആ മാസംപിണ്ഡത്തെ എടുത്തുമാറ്റി. സർജറിക്കു ശേഷം തന്റെ വയറ്റിൽ വളർന്ന മാംസപിണ്ഡത്തെ കാണേണ്ടെന്ന തീരുമാനത്തിലായിരുന്നു സഞ്ജു.













Discussion about this post