ശൈശവവിവാഹം ഇന്ന് പല രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. പക്ഷേ ഇത്തരം നിയമലംഘനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു പുതിയ റിപ്പോര്‍ട്ട് ലോക ജനതയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് അവികസിതരാജ്യങ്ങളിലോ, വികസ്വര രാജ്യങ്ങളിലോ മാത്രമല്ല അല്ലാത്തയിടങ്ങളിലും ശൈശവവിവാഹം നടക്കുന്നുണ്ട്. യുഎസ്സില്‍ 2000 -ത്തിനും 2015 -നും ഇടയില്‍ പ്രായപൂര്‍ത്തിയാകാത്ത 200,000 പേരെ വിവാഹം കഴിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മിക്ക രാജ്യങ്ങളിലും നിയമവിരുദ്ധമാണെങ്കിലും, യുഎസിലെ 37 സംസ്ഥാനങ്ങളില്‍ ഇപ്പോഴും ശൈശവ വിവാഹം ഒരു വലിയ പ്രശ്‌നമായി തുടരുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍ബന്ധിതവിവാഹങ്ങള്‍ അവസാനിപ്പിക്കാന്‍ പരിശ്രമിക്കുന്ന സംഘടനയായ അണ്‍ചെയിന്‍ഡ് അറ്റ് ലാസ്റ്റ് (Unchained At Last) പറയുന്നതനുസരിച്ച്, 2017 -ലെ കണക്കനുസരിച്ച് 50 യുഎസ് സംസ്ഥാനങ്ങളിലും ബാലവിവാഹങ്ങള്‍ അനുവദനീയമാണ്.
എന്നാല്‍, 2018 -ല്‍ ഡെലവെയറും ന്യൂജേഴ്സിയും ശൈശവവിവാഹം നിരോധിച്ചു കഴിഞ്ഞു. പിന്നീട്, അമേരിക്കന്‍ സമോവ, 2020 -ല്‍ യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്സ്, പെന്‍സില്‍വാനിയ, മിനസോട്ട, 2021-ല്‍ റോഡ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്, 2022-ല്‍ മസാച്യുസെറ്റ്സ്, വെര്‍മോണ്ട്, 2023 -ല്‍ മിഷിഗണ്‍, 2024 -ല്‍ വാഷിംഗ്ടണ്‍, വിര്‍ജീനിയ, ന്യൂ ഹാംഷെയര്‍ എന്നിവയും ശൈശവവിവാഹം നിയമവിരുദ്ധമാക്കി
ശൈശവ വിവാഹത്തിന് ഇരയായവര്‍ വലിയ പീഡനവും നിയമപരമായ ചൂഷണവും നേരിടുന്നുണ്ടെന്ന് സംഘടനകളും മറ്റ് അഭിഭാഷകരും പറയുന്നു. 2000-2018 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശൈശവവിവാഹങ്ങള്‍ നടന്നത് ടെക്സാസിലാണ് (41,774). തൊട്ടുപിന്നാലെ കാലിഫോര്‍ണിയ, ഫ്‌ലോറിഡ, നെവാഡ, നോര്‍ത്ത് കരോലിന എന്നിവയാണ്.
Discussion about this post