അഫ്ഗാനിലേക്ക് കണ്ണു നട്ടിരിക്കുകയാണ് ചൈന. വമ്പന്‍ സ്വപ്‌നങ്ങളാണ് അമേരിക്ക ഭാവിയുടെ ഗള്‍ഫ് എന്ന് വിശേഷിപ്പിച്ച ഈ രാജ്യത്തെ ചുറ്റിപ്പറ്റി ചൈന നെയ്യുന്നത്. എന്താണ് ഇതിനുള്ള കാരണം. ചെമ്പും ഇരുമ്പയിരും ലാപിസ് ലസൂലിയും അപൂര്‍വലോഹങ്ങളുമടങ്ങിയ വമ്പന്‍ നിക്ഷേപം തന്നെ. ഒരു ട്രില്യന്‍ യുഎസ് ഡോളറിന്റെ മൂല്യമുണ്ട് ഈ നിക്ഷേപത്തിനെന്ന് കരുതപ്പെടുന്നു.
ഇത്രയേറെ മൂല്യമുള്ള നിക്ഷേപമുണ്ടെങ്കിലും ഇത് ഖനനം ചെയ്യുന്നതിനായി മറ്റ് രാജ്യങ്ങളൊന്നും തന്നെ അഫ്ഗാനുമായി കരാറിലേര്‍പ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ ചൈനയ്ക്ക് ഇതിന് താല്‍പര്യമുണ്ടെന്ന് അറിയിച്ചതായി രാജ്യത്തെ മൈന്‍സ്, പെട്രോളിയം മന്ത്രാലയം വക്താവ് കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു.ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദകരാണ് ചൈന
ലിഥിയം കൂടാതെ അപൂര്‍വ ലോഹമായ നിയോബിയവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ചൈനയെ അഫ്ഗാനിലേക്ക് ആകര്‍ഷിക്കുകയാണ്. ബാറ്ററിയുല്‍പ്പാദനത്തിനും മറ്റുമായി അഫ്ഗാന്റെ ലിഥിയം സ്വന്തമാക്കാനായാല്‍ അത് ചൈനയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാല്‍ വെപ്പായിരിക്കും.
എന്നാല്‍ അമേരിക്കയാണ് ആദ്യമായി അഫ്ഗാനിലെ ഈ ലോഹ നിക്ഷേപം കണ്ടെത്തിയത് എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ അവരെ ഇത്തരം ലോഹഖനനത്തിലേക്ക് ആകര്‍ഷിച്ചില്ല എന്ന് വേണം കരുതാന്‍.
Discussion about this post