ബെയ്ജിംഗ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉറവിടം ചൈനയെന്ന് വ്യക്തമാക്കി അമേരിക്കൻ ഊർജ്ജ വകുപ്പ്. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും വിദഗ്ധരിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് വാൾ സട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിലെ ലാബാണ് വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നാണ് ലേഖനത്തിൽ പറയുന്നത്.
കൊറോണ വ്യാപനത്തിന് പിന്നാലെ വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ അമേരിക്കയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ പഠനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതായിരുന്നു വൈറസിന്റെ ഊർജ്ജവകുപ്പിന് പ്രചോദനമായത്. ഇവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള വിവരങ്ങൾ ലേഖനത്തിനായി ഊർജ്ജ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും നിരവധി അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ അതിനോടൊന്നും തന്നെ ഊർജ്ജ വകുപ്പ് പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് ഗവേഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിപ്പോർട്ട് വൈറ്റ് ഹൗസിനും കോൺഗ്രസ് അംഗങ്ങൾക്കും നൽകിയിട്ടുണ്ട്.
നേരത്തെ കൊറോണ വൈറസ് ഉണ്ടായത് ചൈനയിലെ ലാബിൽ നിന്നാണെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വെളിപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ഊർജ്ജവകുപ്പിന്റെ പുതിയ റിപ്പോർട്ട്. ഇതോടെ ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉത്തരവാദികൾ ചൈനയാണെന്ന കാര്യം കൂടുതൽ വ്യക്തമാകുകയാണ്.
Discussion about this post