ചൈനയിലെ ഗുയിസോ പ്രവിശ്യയില്‍ ഒരു അത്ഭുത പര്‍വ്വതമുണ്ട്. വര്‍ഷങ്ങളായി ഈ പര്‍വ്വതം നാട്ടുകാരെയും ടൂറിസ്റ്റുകളെയും എന്തിന് പറയുന്നു ഗവേഷകരെ പോലും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ ഈ പര്‍വ്വതം മുട്ടയിടുന്നു എന്നതാണ് ചാന്‍ ഡ യ എന്നാണ് ഈ പര്‍വ്വതത്തിന്റെ പേര്. എല്ലാ മുപ്പത് വര്‍ഷം കൂടുമ്പോഴും ഇതിന് മുകളില്‍ നിന്നും മുട്ടയുടെ അതേ ആകൃതിയിലുള്ള പാറകള്‍ അടര്‍ന്നുവീഴുന്നു,
660 പൗണ്ട് തൂക്കമുള്ള പാറക്കഷണങ്ങളാണ് മുട്ടയിടുന്നത് പോലെ തന്നെ താഴേക്ക് പതിക്കുന്നത്. വര്‍ഷങ്ങളായി നടക്കുന്ന ഈ പ്രതിഭാസത്തില്‍ പ്രാദേശികമായ പല വിശ്വാസങ്ങളുമുണ്ടെന്ന് പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ വീഴുന്ന മുട്ടയുടെ ആകൃതിയിലുള്ള പാറക്കഷണങ്ങള്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണ് പ്രദേശ വാസികളുടെ വിശ്വാസം. നൂറുകണക്കിന് വര്‍ഷങ്ങളായി ഈ അത്ഭുത പ്രതിഭാസം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
അത് കാണാനായി മാത്രം നിരവധി പേരാണ് ഇവിടം സന്ദര്‍ശിക്കുന്നത്. കൂടാതെ മുട്ട പാറകള്‍ പതുക്കെ ഉണ്ടായി വരുന്നതും ഇവിടെ കാണാന്‍ കഴിയും കടും നീലക്കളറിലൂള്ളതാണ് ഈ പാറമുട്ടകള്‍. വളരെ മിനുസമുള്ള ഇവ മുട്ടയുടെ അതേ ആകൃതിയിലാണ്.
ശാസ്ത്ര ലോകത്തിന്റെ വിശദീകരണം ഇങ്ങനെയാണ് അവസാദ ശിലകളായ ഇവ അടിഞ്ഞു കൂടി രൂപപ്പെട്ടവയാണ് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി രൂപത്തിലും ഘടനയിലും മാറ്റമുള്ള ഇവ ഒരു ഘട്ടത്തില്‍ പൊഴിഞ്ഞു വീഴുന്നു.
ഇവയ്ക്ക് മുട്ടയുടെ ആകൃതിയുണ്ടായത് അതിന്റെ രൂപപ്പെടല്‍ രീതി നിമിത്തമാണ്. എന്തായാലും ലോകത്തിന് മുന്നില്‍ ഒരു കൗതുകമായി നിലകൊള്ളുകയാണ് ഈ പര്‍വ്വതം. ഇപ്പോഴും ഗവേഷകര്‍ക്കിടയില്‍ ഇതുസംബന്ധിച്ച് തര്‍ക്കങ്ങളും സജീവമാണ്.
Discussion about this post