ലോകത്തിലെ ഏറ്റവും ക്യൂട്ടായ മൃഗമാണ് പാണ്ട. ഇവയ്ക്ക് ് മാത്രമായി ചൈനയില്‍ ചില സംരക്ഷണ പദ്ധതികളുമുണ്ട്. കൂടാതെ ചൈനീസ് മൃഗശാലകളിലെ പ്രധാന ആകര്‍ഷണവും കൂടിയാണ് ഇവ എന്നാല്‍, ഇപ്പോള്‍ ഇവരുടെ ഡിമാന്റ് കാരണമുണ്ടായ ഒരു പ്രശ്‌നമാണ് വൈറലാകുന്നത്. ചൈനയിലെ ഷാന്‍വെയ് മൃഗശാലക്കാര്‍ക്ക് തങ്ങളുടെ മൃഗശാലയിലേക്ക് പാണ്ടകളെ കിട്ടിയില്ല. പക്ഷേ കാഴ്ച്ചക്കാര്‍ കുറയരുതല്ലോ പിന്നെയൊന്നും നോക്കിയില്ല. ചൗ ചൗസ് നായ്ക്കളെ പാണ്ടകളെ പോലെ പെയിന്റടിച്ച് മൃഗശാലയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കി. എന്നാല്‍ നായകള്‍ തങ്ങളുടെ പൊതുസ്വഭാവം വിട്ടില്ല അവര്‍ സന്ദര്‍ശകര്‍ക്ക് നേരെ നോക്കി കുരച്ചപ്പോള്‍ കാര്യം തിരിച്ചറിഞ്ഞ അവര്‍ പ്രകോപിതരായി.
‘പാണ്ടകളു”ടെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ പ്രകോപിതരായ സന്ദര്‍ശകര്‍ പണം തിരികെ ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത വിവാദമായതിന് പിന്നാലെ തങ്ങളുടെ പാണ്ടകള്‍ ചായം പൂശിയ ചൗ ചൗസ് നായകളാണെന്ന് സമ്മതിക്കേണ്ടി വന്നു.
എന്നാല്‍ ഇത് ആദ്യമായല്ല, ഇത്തരമൊരു തട്ടിപ്പ് ചൈനീസ് മൃഗശാലാ അധികൃതര്‍ നടത്തുന്നത്. ജിയാങ്‌സു പ്രവിശ്യയിലെ തായ്‌ഷോ മൃഗശാലയിലും ഇത്തരത്തില്‍ ചൗ ചൗവു നായകളെ ചായം പൂശി പാണ്ടകളാക്കി രംഗത്തിറക്കിയിരുന്നു. മറ്റൊരു ചൈനീസ് മൃഗശാല, യഥാര്‍ത്ഥ കരടിയെ കിട്ടാത്തതിനാല്‍ മനുഷ്യനെ കൊണ്ട് കരടി വേഷം കെട്ടിച്ച് മൃഗശാലയിലെ കൂട്ടില്‍ കിടത്തിയതും വിവാദമായിരുന്നു.
ചൗ ചൗ നായ്ക്കള്‍ക്ക് ചായം പൂശുന്നത് അവയുടെ ദുര്‍ബലമായ ചര്‍മ്മത്തെയും കട്ടിയുള്ള രോമത്തെയും ബാധിക്കുകയും ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകുമെന്നും ചൈനീസ് സമൂഹ മാധ്യമമായ വെയ്‌ബോയില്‍ ചിലരെഴുതിയിരുന്നു എന്നാല്‍, മനുഷ്യന് ചായം ഉപയോഗിക്കാമെങ്കില്‍ അത് നായകളിലും പരീക്ഷിക്കാമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ വാദിച്ചത്. ചൗ ചൗസിനെ പലപ്പോഴും ‘പുരാതന ചൈനയുടെ സര്‍വ്വോദ്ദേശ്യ നായ’ എന്ന് വിളിക്കുന്നുവെന്ന് അമേരിക്കന്‍ കെന്നല്‍ ക്ലബ് അവകാശപ്പെട്ടു.
Discussion about this post