ഇടുക്കി: തന്നെ അറിയില്ലെന്ന നിവിന്‍ പോളിയുടെ വാദം കള്ളമെന്ന് പീഡനക്കേസിലെ പരാതിക്കാരി. നിര്‍മാതാവ് എ കെ സുനിലാണ് തന്നെ നിവിനെ പരിചയപ്പെടുത്തിയതെന്നും. മയക്കുമരുന്ന് നല്‍കി നിവിന്‍ ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി് പ്രതികരിച്ചു. ദുബൈയില്‍ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നല്‍കിയതാണ്. ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ശ്രേയ എന്നയാളാണ് തന്നെ ഇവരുടെ അടുക്കല്‍ എത്തിച്ചതെന്നും പരാതിക്കാരി പറയുന്നു.
പീഡിപ്പിച്ചെന്ന യുവതിയുടെ പരാതില്‍ ആറാം പ്രതിയാക്കിയാണ് നടന്‍ നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിര്‍മാതാവ് എ കെ സുനില്‍ അടക്കം കേസില്‍ ആറ് പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്.
ആരോപണം നിഷേധിച്ച് നിവിന്‍ പോളി രംഗത്തെത്തിയിരുന്നു, പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിന്‍ പോളി പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നരമാസം മുന്പ് കേസിന്റെ കാര്യം പറഞ്ഞ് ഒരു സിഐ വിളിച്ചിരുന്നെന്നും പരാതി വായിച്ചു കേള്‍പ്പിച്ചിരുന്നെന്നും നിവിന്‍ പോളി പറഞ്ഞു. എന്നാല്‍ പരാതിക്കാരിയെ അറിയില്ലെന്ന് താന്‍ പൊലീസിനോട് പറഞ്ഞു. വ്യാജ പരാതിയാകാമെന്ന് പൊലീസ് തന്നെ തന്നോട് പറഞ്ഞെന്നും നിവിന്‍ പോളി പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം റൂറല്‍ എസ്പിയുടെ മുന്നിലാണ് കേസില്‍ പരാതിയുമായി യുവതി ആദ്യം എത്തിയത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ യുവതി നടത്തിയെങ്കിലും കേസിന്റെ രഹസ്യ സ്വഭാവം മുന്‍നിര്‍ത്തി മറ്റ് വിശദാംശങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
Discussion about this post